Saturday November 17th, 2018 - 10:51:pm
topbanner

ഹൃദയാഘാതമുണ്ടായ ജയിലറെ രക്ഷിക്കാന്‍ തടവുകാര്‍ പൂട്ടുതകര്‍ത്ത വീഡിയോ വൈറലാകുന്നു

NewsDesk
ഹൃദയാഘാതമുണ്ടായ ജയിലറെ രക്ഷിക്കാന്‍ തടവുകാര്‍ പൂട്ടുതകര്‍ത്ത വീഡിയോ വൈറലാകുന്നു

ഹ്യൂസ്റ്റണ്‍: തങ്ങള്‍ രക്ഷപ്പെടാതിരിക്കാന്‍ സെല്ലിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്ന ജയിലര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തടവുകാര്‍ പൂട്ടുതകര്‍ത്ത് പുറത്തുവരുന്ന വീഡിയോ വൈറലാകുന്നു.

ജയിലിന് പുറത്ത് കാവലിരുന്ന ഗാര്‍ഡ് കുഴഞ്ഞുവീഴുന്നത് കണ്ട തടവുകാരിലൊരാള്‍ സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എട്ടോളം വരുന്ന തടവുകാര്‍ ജയിലിന്റെ പൂട്ട് തകര്‍ത്ത് പുറത്തു കടന്നു.

തടവുകാര്‍ പുറത്തു കടന്ന് നോക്കുമ്പോഴേക്കും ഗാര്‍ഡിന് പള്‍സ് ഉണ്ടായിരുന്നില്ല. കൈകളില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ സിപിആര്‍ നല്‍കാന്‍ തടവുകാര്‍ക്ക് കഴിഞ്ഞില്ല. വളരെ ശ്രമപ്പെട്ട് ഇവര്‍ മറ്റ് ഗാര്‍ഡുകളെ വിവരമറിയിച്ചു. സംഭവ സ്ഥലത്തെത്തിയ ഗാര്‍ഡുകള്‍ തടവുകാരെ വീണ്ടും ജയിലിലാക്കാനാണ് ആദ്യം ശ്രമിച്ചത്. അതിന് ശേഷം സിപിആര്‍ നല്‍കി ഗാര്‍ഡിന്റെ ഹൃദയസ്പന്ദനം വീണ്ടെടുത്തു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കണ്ണൂരില്‍ വീണ്ടും കൊലവിളി: മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ഥിനി ചെരിപ്പുകടക്കാരനൊപ്പം; ലൗ ജിഹാദെന്ന് സംഘ്പരിവാര്‍

 

Read more topics: Texas, prisoners, jail, guard
English summary
Texas prisoners save jail guard from heart attack
topbanner

More News from this section

Subscribe by Email