Saturday October 20th, 2018 - 4:23:am
topbanner
Breaking News

സിറിയന്‍ സൈനിക താവളത്തിനുനേരെ വിമതരുടെ ആക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു

NewsDesk
സിറിയന്‍ സൈനിക താവളത്തിനുനേരെ വിമതരുടെ ആക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയന്‍ സൈനിക താവളത്തിനുനേരെ വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്നു സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ സൈന്യം വിമതരുടെ നേര്‍ക്ക് രാസായുധം പ്രയോഗിച്ചതിനുപിന്നാലെയാണ് തിരിച്ചടിയുണ്ടായത്.  രാസായുധ പ്രയോഗത്തെത്തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് നല്‍കിയിരുന്നു.

അതേസമയം, വ്യോമാക്രമണം നടത്തിയത് യുഎസ് ആണെന്ന ആരോപണം അവര്‍ തള്ളിക്കളഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ച് പെന്റഗണ്‍ വക്താവ് പ്രസ്താവന നടത്തി. സിറിയയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയാണെന്നും നയതന്ത്രതലത്തില്‍ പിന്തുണയ്ക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.

തയ്ഫുര്‍ വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി മിസൈലുകളാണ് എത്തിയതെന്നാണ് സനയുടെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആക്രമണത്തിന്റെ ഉത്തരവാദി ആരാണെന്നു വ്യക്തമായിട്ടില്ല.

Read more topics: US, Syria, US, missile
English summary
US denies Syrian state media reports of US missile attack on Homs air base
topbanner

More News from this section

Subscribe by Email