topbanner
Friday September 22nd, 2017 - 2:48:am
topbanner

അഫ്ഗാനില്‍ കൊല്ലപ്പെട്ടവരില്‍ 13 ഇന്ത്യക്കാര്‍; മലയാളികളുടെ കാര്യത്തില്‍ ദുരൂഹത

NewsDesk
അഫ്ഗാനില്‍ കൊല്ലപ്പെട്ടവരില്‍ 13 ഇന്ത്യക്കാര്‍; മലയാളികളുടെ കാര്യത്തില്‍ ദുരൂഹത

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐഎസ്സില്‍ ചേര്‍ന്ന ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ മലയാളികളുണ്ടോയന്ന കാര്യമുള്‍പ്പെടെ എന്‍ഐഎ പരിശോധിച്ചുവരിയാണ്. ആക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി മുമ്പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അമേരിക്കന്‍ ആക്രമണം നടക്കുന്ന സമയത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാംഗര്‍ഹാറില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായംതേടിയിട്ടുണ്ട്.

Read more topics: India, IS, MOAB
English summary
13 suspected Indian IS fighters killed as MOAB hit
topbanner topbanner

More News from this section

Subscribe by Email