Sunday September 23rd, 2018 - 5:56:pm
topbanner

പാക്കിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനം; പോലീസുകാരടക്കം ആറ് മരണം

Jikku Joseph
പാക്കിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനം; പോലീസുകാരടക്കം ആറ് മരണം

ഇസ്‌ലാമാബാദ്: പാക്കിസ്താനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25 ഓളം പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരന്‍ ട്രക്കിനുനേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ പോലീസുകാരാണ്.

ബലൂചിസ്ഥാന്‍ നിയമസഭാ മന്ദിരത്തിന് 300 മീറ്റര്‍ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

തെഹ്രിക്-ഇ-താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്‌റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്. 57 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നടപ്പാക്കുന്ന ചൈന-പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായക സ്ഥാനമാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്കുള്ളത്. കഴിഞ്ഞ മാസം പാക്കിസ്താനിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
suicide bomber targeting police kills 6 in pakistan
topbanner

More News from this section

Subscribe by Email