Tuesday October 15th, 2019 - 11:55:am
topbanner

സിറിയയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഐഎസ് ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു

NewsDesk
സിറിയയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഐഎസ് ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ ഇറാഖിലേക്ക് കടക്കാന്‍ കാത്തിരിക്കുന്ന 300 ഓളം കുടുംബങ്ങള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടാകുമെന്നാണ് സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. 300 ഓളം കുടുംബങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായിരുന്നു. 31 സാധാരണക്കാരുള്‍പ്പെടെ 46പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

ആക്രണമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അഭയാര്‍ഥികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇറാഖ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളില്‍ 10 സൈനികരുള്‍പ്പെടെ 46പേര്‍ കൊല്ലെപ്പട്ടിരുന്നു.

Read more topics: IS, suicide, Syria, refugee, camp
English summary
IS suicide attack on Syrian refugee camp leaves at least 32 dead
topbanner

More News from this section

Subscribe by Email