Friday December 14th, 2018 - 8:58:am
topbanner

ഭൂമിയില്‍ മനുഷ്യന്‍ ഇല്ലാതാകും ; ഹോക്കിംഗ്‌സിന്റെ അവസാന മുന്നറിയിപ്പ് ഇങ്ങനെ

suji
ഭൂമിയില്‍ മനുഷ്യന്‍ ഇല്ലാതാകും ; ഹോക്കിംഗ്‌സിന്റെ അവസാന മുന്നറിയിപ്പ് ഇങ്ങനെ

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് പ്രതിസന്ധികളെ അവഗണിച്ച് ശാസ്ത്രത്തെ മുറുകെ പിടിച്ച് ജീവിച്ച വ്യക്തിയാണ്. അവസാന കാലങ്ങളില്‍ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നതുമാണ്. ഭൂമിയില്‍ മനുഷ്യന്റെ വാസം അടുത്ത 200 വര്‍ഷം കൊണ്ട് അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഇതിനും അപ്പുറം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍ ഭൂമി ഉപേക്ഷിച്ച് പോകേണ്ടി വരുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് വ്യക്തമാക്കിയത്. 76ാം വയസ്സില്‍ മരണത്തിലേക്ക് പോകും മുന്‍പായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഗ്രഹം ഇടിച്ചിറങ്ങുകയോ, അന്യഗ്രഹജീവികളുടെ ഇടപെടല്‍ മൂലമാകും മനുഷ്യരാശിയുടെ വിനാശമെന്നാണ് ശാസ്ത്രകാരന്റെ വിശ്വാസം.

അനിയന്ത്രിതമായ ജനസംഖ്യ, മനുഷ്യന്റെ കൈയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള പരിപാടികള്‍ വഴി മനുഷ്യന്‍ തന്നെ ഇതിനുള്ള വഴിയുമൊരുക്കും. ഭാവി തലമുറകള്‍ക്ക് ജീവനോടെ ഇരിക്കണമെങ്കില്‍ ഭൂമി ഉപേക്ഷിച്ച് പുതിയൊരു ഗ്രഹം തന്നെ മനുഷ്യര്‍ കണ്ടെത്തേണ്ടി വരുമെന്നും പറയുന്നു.. ജൂലൈയിലാണ് കാലാവസ്ഥാ വ്യതിയാനം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചത്.
മനുഷ്യനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ കണക്കുകൂട്ടല്‍.

Read more topics: stephen hawking ,predict
English summary
stephen hawking believes we have to live earth within 200 years
topbanner

More News from this section

Subscribe by Email