Monday May 27th, 2019 - 7:15:pm
topbanner
topbanner

സ്റ്റീഫന്‍ ഹോക്കിങ് 1985ല്‍ മരിച്ചിരുന്നതായി ചിലര്‍

NewsDesk
സ്റ്റീഫന്‍ ഹോക്കിങ് 1985ല്‍ മരിച്ചിരുന്നതായി ചിലര്‍

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് തന്റെ പ്രശസ്ത പുസ്തകമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പുറത്തിറക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1985ല്‍ മരിച്ചിരുന്നതായി ചിലരുടെ വാദം.

ലോകത്തെ വിസ്മയിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അപരനാണ് പിന്നീട് പ്രത്യക്ഷപ്പെട്ടതെന്നാണ് ഒരുകൂട്ടരുടെ വാദം. ഈ വര്‍ഷമാദ്യം ആണ് ഒരു കൂട്ടം സൈദ്ധാന്തികര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് ആരോപിച്ചത്.

നിലവിലുള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞന്‍മാരുടെയും കളിപ്പാവയാണെന്നും ഇക്കൂട്ടര്‍ നാടകം കളിക്കുകയാണെന്നുമായിരുന്നു ഇവരുടെ വാദം. ഹോക്കിങ്ങിന്റെ രൂപത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലെന്നതായിരുന്നു ഹോക്കിങ് മരിച്ചെന്ന് ആരോപിക്കാന്‍ ഇവര്‍ കണ്ടെത്തിയ പ്രധാന കാരണം.

നൂറ് വര്‍ഷം കൊണ്ട് മാനവരാശി ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ചതും അനുഹ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെട്ടതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Read more topics: Stephen Hawking, US
English summary
Has Stephen Hawking been replaced with a 'puppet'
topbanner

More News from this section

Subscribe by Email