Thursday September 20th, 2018 - 2:26:am
topbanner
Breaking News

ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്കയെന്ന് ഒബാമ

NewsDesk
ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്കയെന്ന് ഒബാമ

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തവും സാമ്പത്തിക ദൃഢതയുമുള്ള രാജ്യമാണ് അമേരിക്കയെന്ന് പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമായ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച് നടത്തുകയായിരുന്നു ഒബാമ.

തീവ്രവാദ സംഘടനയായ ഐഎസ്സിനെ വേരോടെ പിഴുതുകളയുമെന്ന് ഒബാമ പറഞ്ഞു. ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വെക്കുന്ന ഏതുരാഷ്ട്രീയത്തെയും തിരസ്‌കരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

അതേസമയം, ലോകനേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകന്‍ ശ്രമിക്കേണ്ടതില്ലെന്നും ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസിലെ തന്റെ അവസാന പ്രസംഗമാണ് ഒബാമ നടത്തിയത്.

 

Read more topics: President, Obama,
English summary
President Obama's 2016 State of the Union Address
topbanner

More News from this section

Subscribe by Email