topbanner
Tuesday September 26th, 2017 - 5:34:am
topbanner

പ്രശസ്ത പാക് നടി കിസ്മത് ബേഗിനെ വെടിവെച്ചു കൊലപ്പെടുത്തി

NewsDesk
പ്രശസ്ത പാക് നടി കിസ്മത് ബേഗിനെ വെടിവെച്ചു കൊലപ്പെടുത്തി

ഇസ്ലാമാബാദ്: ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രശസ്ത പാക് നാടക നടി കിസ്മത് ബേഗിനെ ലാഹോറില്‍ വെടിവെച്ച് കൊലപ്പെടുത്തി.

ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.

വെടിയേറ്റ് വീണ നടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവം വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും നടി പരിപാടി കഴിഞ്ഞ് സ്‌റ്റേജ് വിട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറയുന്നു.

കിസ്മത് ബേഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാനിലെ കലാലോകം ആശങ്ക രേഖപ്പെടുത്തി. അടുത്തിടെയായി പാകിസ്ഥാനില്‍ കലാ സാഹിത്യ മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്ക്.

 

English summary
Stage Actor Kismat Baig Shot Dead In Pakistan's Lahore
topbanner topbanner

More News from this section

Subscribe by Email