Tuesday May 21st, 2019 - 8:22:pm
topbanner
topbanner

തോളില്‍ ബാഗുമായി അകത്തു കടന്ന് വിശ്വാസികള്‍ക്ക് ഇടയില്‍ എത്തി ; ശ്രീലങ്ക സ്‌ഫോടനത്തിലെ ചാവേര്‍ ദൃശ്യങ്ങള്‍ പുറത്ത്

suji
തോളില്‍ ബാഗുമായി അകത്തു കടന്ന് വിശ്വാസികള്‍ക്ക് ഇടയില്‍ എത്തി ; ശ്രീലങ്ക സ്‌ഫോടനത്തിലെ ചാവേര്‍ ദൃശ്യങ്ങള്‍ പുറത്ത്

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര നടത്തിയ ചാവേറിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പള്ളിക്ക് അകത്ത് ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അകത്തേക്ക് കടന്നുവരുന്നത് ദൃശ്യത്തില്‍ കാണാം. വശങ്ങളില്‍ ഒന്നിലെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയത്. ചുമലില്‍ ഒരു ബാഗുണ്ടായിരുന്നു. പള്ളിക്കുള്ളില്‍ കടന്ന ഇയാള്‍ ആളുകള്‍ക്കുള്ളില്‍ ഇരിക്കുന്നുണ്ട്. അതിന് ശേഷമുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല.

സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനത്തില്‍359 പേരാണ് മരിച്ചത്. ഇതില്‍ 39 പേര്‍ വിദേശികളാണ്.

 

English summary
sreelankan terrorist cctv footage
topbanner

More News from this section

Subscribe by Email