Wednesday March 20th, 2019 - 1:26:pm
topbanner
topbanner

വീടുകള്‍ക്ക് മുന്നില്‍ പണപ്പൊതി ; അജ്ഞാതനായ റോബിന്‍ ഹുഡിനെ തിരഞ്ഞ് ഒരു ഗ്രാമം

suji
വീടുകള്‍ക്ക് മുന്നില്‍ പണപ്പൊതി ; അജ്ഞാതനായ റോബിന്‍ ഹുഡിനെ തിരഞ്ഞ് ഒരു ഗ്രാമം

സ്‌പെയ്‌നിലെ വില്ലാറമിയേല്‍ എന്ന ഗ്രാമം വാര്‍ത്തയിലിടം നേടുകയാണ്. ദിവസങ്ങളായി ഗ്രാമവാസികളുടെ വീടിനു മുന്നില്‍ ആരോ പണം കൊണ്ടുവയ്ക്കുന്നതാണ് താരണം. ബുധനാഴ്ച മുതല്‍15 വീട്ടുകാര്‍ക്കാണ് പണപ്പൊതി കിട്ടിയത്. നൂറു യോറോയ്ക്ക് മുകളില്‍ അതായത് എണ്ണായിരം രൂപ വീതമാണ് ലഭിക്കുന്നത്. വെറും 800 പേര്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. അജ്ഞാതനായ ഇയാളെ വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. മേയര്‍ നൂരിയ സൈമബര്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കുകയും ചെയ്തു.

എവിടെ നിന്നാണ് പണം വരുന്നതെന്ന് അറിയാതെ അതിശയിക്കുകയാണ് ഞങ്ങള്‍. ആരാണ് പണം നല്‍കുന്നതെന്നോ അവരുടെ ഉദ്ദേശ്യം എന്തെന്നോ അറിയില്ലെന്നും മേയര്‍ പറയുന്നു. കിട്ടിയവരില്‍ ചിലര്‍ക്ക് കൃത്യമായ മേല്‍വിലാസം മുഖേന പണം കിട്ടി. അത്രയും അടുത്തറിയാവുന്ന ആരെങ്കിലും ആകാം പണം അയക്കുന്നതെന്ന് ചിലര്‍ സംശയിക്കുന്നു.
പണം ലഭിക്കുന്നവര്‍ തമ്മില്‍ ബന്ധമില്ലെന്നതാണ് പോലീസിനെ കുഴക്കുന്ന മറ്റൊരു കാര്യം. പണം കിട്ടിയ പലരും പോലീസിനേയും ബാങ്കിനേയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല. കുറ്റകൃത്യമല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല .

Viral News

Read more topics: spnish village, robinhood
English summary
spnish village in surprise generous robinhood
topbanner

More News from this section

Subscribe by Email