topbanner
Tuesday January 23rd, 2018 - 9:38:am
topbanner

ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ ബോംബ് വാങ്ങി ; ഇന്ത്യന്‍ വംശജന് എട്ടു വര്‍ഷം തടവുശിക്ഷ

suji
ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ ബോംബ് വാങ്ങി ; ഇന്ത്യന്‍ വംശജന് എട്ടു വര്‍ഷം തടവുശിക്ഷ

നമുക്ക് അത് ചേരില്ല...ബ്രിട്ടീഷ് ഗേള്‍ ഫ്രണ്ടിനെ അച്ഛന്‍ അംഗീകരിക്കാതെ വന്നതോടെ മകന്‍ പദ്ധതിയിട്ടത് അച്ഛനെ ഇല്ലാതാക്കാന്‍.അച്ഛനെ കൊല്ലാനായി ഓണ്‍ലൈനില്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന് എട്ടുവര്‍ഷം തടവ് വിധിച്ചു.ഗുര്‍ജിത് സിംഗ് റന്‍ധാവെയെയാണ് യു.കെ കോടതി തടവിനു ശിക്ഷിച്ചത്.

കഴിഞ്ഞ മേയ് മാസത്തിലാണ് ഗുര്‍ജിത് കാര്‍ബോംബ് ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നവരെ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു പകരം വച്ച് ഡെലിവറി ചെയ്യുകയായിരുന്നു.

ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തിന് സിഖ് വംശജനായ അച്ഛന്‍ സമ്മതിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്താന്‍ വെറും 19 വയസ്സള്ള ഗുര്‍ജീത് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

കാമുകിയോടൊപ്പം ജീവിക്കാനും സര്‍വ്വകലാശാലയില്‍ പഠനം തുടരാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ആഗ്രഹിച്ച കാര്യം നേടാന്‍ സ്വന്തം അച്ഛന്റെ ജീവന്‍ അപകടപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്'.കോടതി വിലയിരുത്തി.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ് ഓണ്‍ലൈനായി കാര്‍ബോംബിന് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് യുവാവ് പിടിയിലായത്.

Read more topics: son , kill father, imprisonment
English summary
son order bomb to kill father get 8 years imprisonment
topbanner topbanner

More News from this section

Subscribe by Email