Sunday May 26th, 2019 - 10:53:pm
topbanner
topbanner

ചാവേര്‍ ആണെന്നറിഞ്ഞപ്പോള്‍ ചേച്ചി ബോധം കെട്ടു വീണു ; ബ്രിട്ടനില്‍ പഠിച്ച ജമീന്‍ മതഭ്രാന്തനായത് ഓസ്‌ട്രേലിയയില്‍ വച്ചെന്ന് സഹോദരി

suji
ചാവേര്‍ ആണെന്നറിഞ്ഞപ്പോള്‍ ചേച്ചി ബോധം കെട്ടു വീണു ; ബ്രിട്ടനില്‍ പഠിച്ച ജമീന്‍ മതഭ്രാന്തനായത് ഓസ്‌ട്രേലിയയില്‍ വച്ചെന്ന് സഹോദരി

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടത്തിയവരില്‍ ഒരാള്‍ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ സഹോദരി ബോധം കെട്ടുവീണു. ബ്രിട്ടനില്‍ ബിരുദം നേടിയ ജമീന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതും മത ഭ്രാന്തുണ്ടായതും ഓസ്‌ട്രേലിയയില്‍ ഉപരിപഠനത്തിന് പോയപ്പോഴെന്ന് സഹോദരി പറയുന്നു. ശാന്തനായിരുന്ന ജമീന്‍ താടി വളര്‍ത്തിയിരുന്നു. താടി ഷേവ് ചെയ്യുന്ന ബന്ധുക്കളോട് ദേഷ്യപ്പെട്ടിരുന്നു.

ലണ്ടനിലെ കിങ്സ്റ്റണ്‍ സര്‍വകലാശാലയില്‍ അബ്ദുള്‍ ലത്തീഫ് വ്യോമയാന എഞ്ചിനീയറിങ് പഠിച്ചത് 2006-2007 കാലഘട്ടത്തിലാണ്. ശാന്തനായ വിദ്യാര്‍ത്ഥി ആകെ മാറിപോയെന്ന് സഹോദരി പറയുന്നു. ഓസ്‌ത്രേലിയയില്‍ നിന്ന് വന്നപ്പോള്‍ ഒരു മത ഭ്രാന്തുപോലെ . മറ്റൊരു മനുഷ്യനായി. താടിവളര്‍ത്തിയിരുന്നു. നിഷ്‌കളങ്കനായ തന്റെ സഹോദരനാണ് ആകെ മാറിയതെന്ന് സഹോദരി പറയുന്നു.

സ്‌കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പം തമാശ പങ്കിടുന്ന ഓടിക്കളിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ചിത്രം സഹോദരി പങ്കുവച്ചു. ആറു സഹോദരങ്ങളില്‍ ഒരാള്‍. മെച്ചപ്പെട്ട കുടുംബ പശ്ചാത്തലം. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യയും ശാന്ത സ്വഭാവക്കാരിയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തിരിക്കും മുമ്പ് ആര്‍ഭാടത്തോടെയാണ് ഇവരുടെ വിവാഹം നടന്നതെന്നും ഹിദായ പറഞ്ഞു.

Read more topics: sreelankan terrorist, brother
English summary
sister says about how her brother became sreelankan terrorist
topbanner

More News from this section

Subscribe by Email