Wednesday November 14th, 2018 - 3:07:pm
topbanner

വിമാനത്തിന്റെ ചില്ല് പൊട്ടി പൈലറ്റ് പുറത്തേക്ക് പറന്നു; സഹപൈലറ്റ് അടിയന്തരമായി നിലത്തിറക്കി

suji
വിമാനത്തിന്റെ ചില്ല് പൊട്ടി പൈലറ്റ് പുറത്തേക്ക് പറന്നു; സഹപൈലറ്റ് അടിയന്തരമായി നിലത്തിറക്കി

സിഷ്വാന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡ്ഷീല്‍ഡ് പൊട്ടിച്ചിതറി സഹപൈലറ്റ് പുറത്തേക്ക് പറന്നു. പകുതി പുറത്തേക്ക് പോയെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പുറത്തേക്ക് പോകാതെ രക്ഷപ്പെട്ടു. ഇയാളെ തിരികെ വലിച്ചുകയറ്റിയ ശേഷം വിമാനം അടിയന്തരമായി നിലത്തിറക്കി.

വിമാനം 32000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു സംഭവങ്ങള്‍. ക്യാപ്റ്റന്‍ ലിയു ചുവാന്‍ജിയാന്റെ ധീരോദാത്തമായ ഇടപെടലിനൊടുവില്‍ മാനുവലായാണ് എയര്‍ബസ് എ319 സുരക്ഷിതമായി താഴെയിറക്കിയത്.

പൊടുന്നനെയാണ് കോക്പിറ്റില്‍ സമ്മര്‍ദം താഴ്ന്ന് വിന്‍ഡ്ഷീല്‍ഡ് പൊട്ടിത്തെറിച്ചതെന്ന് ക്യാപ്റ്റന്‍ പറയുന്നു. യാതൊരു മുന്നറിയിപ്പും ഉണ്ടായില്ല. ചില്ല് പൊട്ടിയതോടെ സഹപൈലറ്റ് പുറത്തേക്ക് പറന്നു. ഇയാളെ പിടിച്ചുവലിച്ച് കയറ്റി. മികച്ച ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായി. റേഡിയോ കേള്‍ക്കാന്‍ പോലും കഴിയാതെ വിമാനം കുലുങ്ങി, ലിയു വ്യക്തമാക്കി.

വിമാനത്തിലെ 119 യാത്രക്കാരും സുരക്ഷിതരാണെന്ന് ചൈനയുടെ സിവില്‍ ഏവിയേഷന്‍ വിഭാഗം പറഞ്ഞു. സംഭവത്തില്‍ ചൈനയും, ഫ്രാന്‍സിന്റെ ബിഇഎയും, എയര്‍ബസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Read more topics: sichuan airlines, co pilot, cockpit
English summary
sichuan airlines co pilot sucked halfway out of cockpit
topbanner

More News from this section

Subscribe by Email