Tuesday May 21st, 2019 - 12:28:pm
topbanner
topbanner

ന്യൂസിലന്‍ഡ് ആക്രമണത്തിന് പിന്നില്‍ ഓസ്‌ട്രേലിയക്കാരന്‍; മരണം 40

Raji Mejo
ന്യൂസിലന്‍ഡ് ആക്രമണത്തിന് പിന്നില്‍ ഓസ്‌ട്രേലിയക്കാരന്‍; മരണം 40

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 40 ആയി. 50 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം അക്രമി ഓസ്‌ട്രേലിയന്‍ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടന്‍ ടാറന്റാണ് അക്രമം നടത്തിയത്. ഇയാളുടെ തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് അക്രമി പള്ളിക്കുള്ളില്‍ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്്.

ഹെഗ്ലി പാര്‍ക്കിന് അല്‍ നൂര്‍ മുസ്ലിം പള്ളിയിലാണ് ആദ്യം വെടിവയ്പുണ്ടായത്. പിന്നാലെ ലിന്‍ഡുവിലെ പള്ളിയ്ക്കു നേരെയും ആക്രമണം ഉണ്ടാകുകയായിരുന്നു. ഹെഗ്ലി പാര്‍ക്കിലെ പള്ളിയില്‍ സൈനികന്റെ വേഷത്തിലെത്തിയ ആയുധധാരി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. ഇവരെ പോലീസ് പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച തുടങ്ങേണ്ടിയിരുന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് റദ്ദാക്കിയിട്ടുണ്ട്.

English summary
New Zealand attack Death 40
topbanner

More News from this section

Subscribe by Email