Thursday November 15th, 2018 - 1:52:pm
topbanner

വിയന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

NewsDesk
വിയന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബില്ല സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പു നടത്തിയയാളെ പോലീസ് വെടിവെച്ചുകൊന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ തിരക്കു വര്‍ധിക്കുന്ന സമയം വൈകിട്ട് ആറ് മണിക്ക് ശേഷമായിരുന്നു അക്രമിയെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മുമ്പ് കവര്‍ച്ചാകേസുകളില്‍ പ്രതിയാണെന്ന് വിയന്ന പോലീസ് വാക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more topics: Shooting, Vienna, supermarket, gunman
English summary
Shooting in Vienna supermarket, gunman shot down
topbanner

More News from this section

Subscribe by Email