Friday September 21st, 2018 - 3:52:am
topbanner
Breaking News

ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു മരണം

NewsDesk
ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ജാക്സോണ്‍വില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്.

സംഭവത്തിന് പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിച്ചു. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്സണ്‍വില്ലി പോലീസ് പറഞ്ഞു. വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അക്രമിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

English summary
Shooting at video game tournament in Jacksonville
topbanner

More News from this section

Subscribe by Email