Sunday February 17th, 2019 - 3:44:am
topbanner

പറക്കും തളികകള്‍ കണ്ടതായി ബ്രിട്ടീഷ് എയര്‍വൈസ് പൈലറ്റ്

suji
പറക്കും തളികകള്‍ കണ്ടതായി ബ്രിട്ടീഷ് എയര്‍വൈസ് പൈലറ്റ്

അയര്‍ലണ്ടിലെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് പറക്കും തളികയ്ക്ക് സമാന വസ്തു കണ്ടതായി റിപ്പോര്‍ട്ട്. അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. നവംബര്‍ 7 വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രയ്ക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് ഷാനന്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ അറിയിക്കുകയായിരുന്നു.

ചില വസ്തുക്കള്‍ അതിവേഗം നീങ്ങുന്നത് കണ്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനീക പരിശീലനം നടക്കുന്നുണ്ടോയെന്ന് ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ചു ചോദിച്ചു. ഇല്ലെന്ന് മറുപടി കിട്ടി.

തിളങ്ങുന്ന ഒരു വസ്തുവാണ് കണ്ടത്. മോണ്‍ട്രിയലില്‍ നിന്ന് ഹീത്രുവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തോടെയാണ് ഇതു നീങ്ങിയതെന്നും പൈലറ്റ് പറഞ്ഞു.

വിചിത്രമായ വസ്തു അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി വിര്‍ജിന്‍ പൈലറ്റും പറഞ്ഞു. ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ തിളങ്ങുന്നുണ്ടായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു.ഒന്നിലേറെ പൈലറ്റുമാര്‍ ഇതിനെ കുറിച്ച് പറഞ്ഞതോടെയാണ് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചത് .

Viral News

Read more topics: pilots , ufo
English summary
several pilots spot ufos
topbanner

More News from this section

Subscribe by Email