Wednesday March 20th, 2019 - 1:20:pm
topbanner
topbanner

5 മക്കളെ വീട്ടില്‍ തനിച്ചാക്കി അമ്മ കാമുകനൊപ്പം ദിവസങ്ങളോളം കറക്കത്തില്‍; പോലീസ് എത്തുമ്പോള്‍ 15 മാസം പ്രായമായ കുഞ്ഞ് മരണത്തിന് അരികില്‍

suji
5 മക്കളെ വീട്ടില്‍ തനിച്ചാക്കി അമ്മ കാമുകനൊപ്പം ദിവസങ്ങളോളം കറക്കത്തില്‍; പോലീസ് എത്തുമ്പോള്‍ 15 മാസം പ്രായമായ കുഞ്ഞ് മരണത്തിന് അരികില്‍

ചെറിയ കുട്ടികളെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ അമ്മമാര്‍ക്ക് ഭയമാണ്. അങ്ങിനെയുള്ളപ്പോഴാണ് സ്വാര്‍ത്ഥയായ ഒരമ്മ അഞ്ച് ചെറിയ കുട്ടികളെ വീട്ടില്‍ സ്വയം നോക്കാന്‍ നിര്‍ദ്ദേശിച്ച് കാമുകനൊപ്പം കറങ്ങാന്‍ ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ മടങ്ങി വന്നത്. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ 15 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് അരികിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടെക്‌സാസിലെ വീട്ടിലാണ് അഞ്ച് മക്കളെ ഒറ്റയ്ക്കാക്കി അമ്മ ക്രിസ്റ്റല്‍ വാല്‍രാവണ്‍ കാമുകനൊപ്പം ബീച്ചില്‍ കറങ്ങാന്‍ പോയത്. കുട്ടികളെ ഉപേക്ഷിച്ച് പോയ സംഭവത്തില്‍ 28കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി അന്വേഷിച്ച് പോയതാണെന്നായിരുന്നു യുവതി ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. വീട്ടിലെ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനാണെന്ന് പിന്നീട് വ്യക്തമായി.

3, 6, 10, 12, 15 വയസ്സുള്ള കുട്ടികളാണ് വീട്ടില്‍ ഒറ്റയ്ക്കായത്. കുട്ടികളെ ആദ്യം കണ്ടെത്തിയപ്പോള്‍ ഇവരെ ഫോസ്റ്റര്‍ കെയറില്‍ നല്‍കി. പിന്നീട് ഇവരെ ബന്ധുക്കളെ ഏല്‍പ്പിച്ചു. പുരുഷ സുഹൃത്തിനെ കാണാനാണ് അമ്മ വീടുവിട്ടിറങ്ങിയതെന്ന് പോലീസ് കരുതുന്നു. ഇളയ കുട്ടികളുടെ ഡയപ്പര്‍ മാറ്റി ക്ഷീണിച്ചെന്ന മൂത്ത കുട്ടിയുടെ വെളിപ്പെടുത്തല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയ പോലീസ് മോശം സാഹചര്യത്തിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാരെ നോക്കാന്‍ ഏല്‍പ്പിച്ചെന്നും ഒറ്റയ്ക്കാക്കിയില്ലെന്നുമാണ് അമ്മ അവകാശപ്പെട്ടത്.

 

Viral News

Read more topics: selfish mum,children , home alone
English summary
selfish mum left five kids aged under 12 home slone for days
topbanner

More News from this section

Subscribe by Email