Tuesday October 23rd, 2018 - 5:24:pm
topbanner
Breaking News

ഭൂമിയ്ക്ക് ഇനി അധികം ആയുസില്ല; 15,000 ശാസ്ത്രജ്ഞന്മാരുടെ ഒരേ സ്വരത്തിലുള്ള മുന്നറിയിപ്പ് ലോകമെമ്പാടും ചര്‍ച്ചയാകുന്നു

sadu prakash
ഭൂമിയ്ക്ക് ഇനി അധികം ആയുസില്ല; 15,000 ശാസ്ത്രജ്ഞന്മാരുടെ ഒരേ സ്വരത്തിലുള്ള മുന്നറിയിപ്പ് ലോകമെമ്പാടും ചര്‍ച്ചയാകുന്നു

ഭൂമിയുടെ ആയുസിനെ പറ്റി ലോകമെമ്പാടുമുള്ള 15,000 ശാസ്ത്രജ്ഞന്മാരുടെ ഒരേ സ്വരത്തില്‍ നല്‍കുന്ന മുന്നറിയിപ്പ് വന്‍ ചര്‍ച്ചയാകുന്നു. അപകടകരമായ കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധന, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ലോകമാകമാനമുള്ള 15,000ത്തോളം ശാസ്ത്രജ്ഞന്മാര്‍. ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ നമ്മുടെ ഭൂമിക്ക് ഇനി അധികം ആയുസുണ്ടാകില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്ന് കയറ്റം മനുഷ്യന്റെ കൂട്ട നാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നാണ് ഈ കത്ത് ആപത് സൂചനയേകുന്നത്. നോബല്‍ സമ്മാന ജേതാക്കളാ ശാസ്ത്രജ്ഞന്മാരാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ കത്തില്‍ ഒപ്പ് വച്ച് കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗവും. ഭൂമിയുടെ ഭാവിയെച്ചൊല്ലി ആഗോള ശാസ്ത്രസമൂഹത്തിന് വളരെ നിരാശാപൂര്‍വമായ കാഴ്ചപ്പാടാണുള്ളതെന്ന് ഈ കത്തില്‍ നിന്നും വായിച്ചെടുക്കാം. ഓസോണ്‍ പാളിയിലെ വിള്ളല്‍ കൂടാതെ ഭൂമിക്ക് ഭീഷണിയാകുന്ന ഇതിലെ മിക്ക കാര്യങ്ങളും 1992ലായിരുന്നു തിരിച്ചറിഞ്ഞിരുന്നത്.

1992ലാണ് ഈ മുന്നറിയിപ്പ് കത്ത് ആദ്യമായി എഴുതിയിരുന്നത്. ഇതില്‍ ആദ്യം ഒപ്പ് വച്ചിരുന്നത് 1700 ശാസ്ത്രജ്ഞന്മാരായിരുന്നു. ഇതിനുള്ള അനുബന്ധമെന്നോണം പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പ് കത്തിലാണ് 184 രാജ്യങ്ങളില്‍ നിന്നുമുള്ള 15,000 ശാസ്ത്രജ്ഞന്മാര്‍ ഒപ്പ് വച്ചിരിക്കുന്നത്.

ഇവയെല്ലാം ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ വഷളായി വരുന്നതായാണ് ഈ കത്തുനല്‍കുന്ന മുന്നറിയിപ്പ്. വര്‍ധിച്ച് വരുന്ന ജനസംഖ്യ ഭൂമിയിലെ അമൂല്യ വിഭവങ്ങളെ നിയന്ത്രണാതീതമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഈ കത്ത് മുന്നറിയിപ്പേകുന്നു. 540 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടെ ജീവിവര്‍ഗം നേരിടുന്ന ആറാമത് കൂട്ടനാശ ഭീഷണിയാണ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും സമാഗതകമാകുന്നതെന്നും ഇതില്‍ മനുഷ്യനായിരിക്കും കൂടുതല്‍ നാശമുണ്ടാവുകയെന്നും ശാസ്ത്രജ്ഞന്മാര്‍ സൂചന നല്‍കുന്നു.

 

English summary
scientists said that earth going to death
topbanner

More News from this section

Subscribe by Email