Saturday June 23rd, 2018 - 2:30:am
topbanner
Breaking News

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

Jikku Joseph
ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞതായി വളരെ ദുഖാര്‍ത്തമായി അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി.

 ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ബഹിരാകാശ വാഹനമായ വിര്‍ജിന്‍ ഗാലക്ടികില്‍ സ്റ്റീഫന്‍ ഹോക്കിംഗിന് ഒരു സീറ്റ് വാഗ്ദാനം ചെയ്തതായി സ്റ്റീഫന്‍ ഹോക്കിംഗ്സ് തന്നെയാണ് വെളിപ്പെടുത്തിയത്.

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അത്യപൂര്‍വ്വ രോഗബാധിതനായ സ്റ്റീഫന്‍ ഹോക്കിംഗ് ശാരീരിക വൈകല്യത്തെ അതിജീവിച്ച് വികസിക്കുന്ന പ്രപഞ്ചം ഉള്‍പ്പെടെയുള്ള ധാരാളം സുപ്രധാന ഗവേഷണ പ്രബന്ധങ്ങള്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചത്.

തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കിയിട്ടുള്ള അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്ത് എങ്ങനെ ഉന്നതിയിലെത്താം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു.

നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. 1942 ജനുവരി എട്ടിന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിങാണ്.

English summary
scientist stephen hawking passes away

More News from this section

Subscribe by Email