Monday November 19th, 2018 - 6:30:am
topbanner

166 രൂപയ്ക്കായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരത; വികലാംഗയായ സുഹൃത്തിന്റെ സ്തനങ്ങള്‍ മുറിച്ചെടുത്തു

suji
166 രൂപയ്ക്കായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരത; വികലാംഗയായ സുഹൃത്തിന്റെ സ്തനങ്ങള്‍ മുറിച്ചെടുത്തു

പണമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇന്ന് ലോകത്തുള്ളത്. ഇത് കണ്ടുവളരുന്ന കുട്ടികളും ആ തലത്തിലേക്കാണ് വാര്‍ത്തെടുക്കപ്പെടുന്നത്. ഈ ആശങ്കകള്‍ സാധൂകരിക്കുന്ന തരത്തിലാണ് മുത്തശ്ശിയുടെ സുഹൃത്തിനെ അക്രമിച്ച ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥ പുറത്തുവരുന്നത്. വെറും 1.75 പൗണ്ട്, ഏകദേശം 166 രൂപയ്ക്ക് വേണ്ടിയാണ് 13-കാരന്‍ മുത്തശ്ശിയുടെ 78 വയസ്സുള്ള സുഹൃത്തിന്റെ സ്തനങ്ങള്‍ മുറിച്ചെടുത്തത്.

വികലാംഗയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യ റഷ്യയിലെ ചെസ്‌മെന്‍സ്‌കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സുഹൃത്തിന്റെ പേരക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീ ഇവനോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൈയിലിരുന്ന കത്തിയെടുത്ത് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

ഇതിന് ശേഷമാണ് അതിക്രൂരമായ അക്രമം വിദ്യാര്‍ത്ഥി അഴിച്ചുവിട്ടത്. മുഖത്തും, ശരീരത്തിലും 60 തവണ കുത്തിയ 13-കാരന്‍ ഇവരുടെ സ്തനങ്ങള്‍ മുറിച്ചെടുക്കുകയും ചെയ്തു. വൃദ്ധ ശ്വാസം എടുക്കുന്നില്ലെന്ന് മനസ്സിലായതോടെയാണ് ഇവന്‍ അക്രമം നിര്‍ത്തിയത്. ഇവരുടെ കൈയിലുണ്ടായിരുന്ന 1.75 പൗണ്ടും കൈക്കലാക്കി അപ്പാര്‍ട്ട്‌മെന്റ് വിട്ടിറങ്ങിയ അക്രമി ഈ പണം ഉപയോഗിച്ച് ഫോണ്‍ ടോപ്പ്അപ്പ് ചെയ്യുകയായിരുന്നു.

അയല്‍ക്കാരാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ 14 വയസ്സ് തികയാത്തതിനാല്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി സ്‌പെഷ്യല്‍ സ്‌കൂളില്‍ മാത്രമാണ് എത്തപ്പെടുക.

 

 

Read more topics: schoolboy , cruel
English summary
schoolboy 13 cuts off breasts of grandmas disabled friend to steal £1.75 in frenzied attack
topbanner

More News from this section

Subscribe by Email