Sunday November 18th, 2018 - 9:22:am
topbanner

ഭാര്യയുടെ പ്രസവ സമയത്തുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ യുവാവ് വെടിവെച്ചു

NewsDesk
ഭാര്യയുടെ പ്രസവ സമയത്തുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ യുവാവ് വെടിവെച്ചു

ദുബായ്: ഭാര്യയുടെ പ്രസവസമയത്ത് അരികില്‍ നിന്നെന്ന് ആരോപിച്ച് പുരുഷ ഗൈനക്കോളജിസ്റ്റിനെ സൗദി യുവാവ് വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് സംഭവം. പ്രതിയെ പോലീസ് പിടികൂടി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.

ഒരുമാസം മുന്‍പായിരുന്നു പ്രതിയുടെ ഭാര്യയുടെ പ്രസവം. പ്രസവ ശുശ്രൂഷയില്‍ വനിതാ ഗൈനക്കോളജിസ്റ്റിന് സഹായിയി പുരുഷ ഡോക്ടറുണ്ടായിരുന്നു.

ഇദ്ദേഹത്തോട് നന്ദി പറയാനെന്ന വ്യാജേന പ്രതി ആശുപത്രിയില്‍ എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് ആശുപത്രി അധികൃതര്‍ എത്തിയതിനാലാണ് ഡോക്ടറുടെ ജീവന്‍ രക്ഷിക്കാനായത്.

ജോര്‍ദാനിയന്‍ ഡോക്ടര്‍ മുഹമ്മദ് അല്‍ സബിനാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കേറ്റ ഡോക്ടറെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായും പോലീസ് അറിയിച്ചു.

പി പി തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തായ്യാറാണോ?: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പെണ്‍വാണിഭം ഫേസ്ബുക്ക് വഴിയും; സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പരും

അധ്യാപികയുടെ വാഹന തട്ടിപ്പ് ദുരൂഹം; വാഹനബ്രോക്കര്‍ ഒളിവില്‍

English summary
Saudi man shoots male doctor for helping in wife's delivery
topbanner

More News from this section

Subscribe by Email