Wednesday November 14th, 2018 - 6:57:pm
topbanner

യമനില്‍ സൗദിയുടെ ആക്രമണം; 20 മരണം; ഗള്‍ഫ് മേഖലയില്‍ ആശങ്ക

NewsDesk
യമനില്‍ സൗദിയുടെ ആക്രമണം; 20 മരണം; ഗള്‍ഫ് മേഖലയില്‍ ആശങ്ക

സനാ: ഗള്‍ഫ് മേഖലയില്‍ ആശങ്ക വിതച്ച് യമനില്‍ സൗദി അറേബ്യയുടെ ആക്രമണം. യെമനിലെ ഹജ്ജാ പ്രവിശ്യയില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 ഹൗതി വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിമതരും സൗദി സഖ്യവുമായുള്ള പോരാട്ടത്തില്‍ ഇതുവരെ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സൗദിയുടെ ആക്രമണത്തില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സൗദി അതിര്‍ത്തിയിലുള്ള മെദി നഗരത്തില്‍ പോരാടുന്നവര്‍ക്ക് ആയുധ വിതരണം നടത്തുന്നത് അബ്‌സ് ജില്ലയിലെ അല്‍ റാബോയില്‍ ഹൗതിയുടെ നിയന്ത്രണത്തിലുള്ള ആയുധശാലയില്‍ നിന്നാണ്. ഇവിടെയാണ് സൗദി ആക്രമണം നടത്തിയത്.

മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൗതി ഷിയാ വിമതര്‍ കൊലപ്പെടുത്തിയതോടെ സൗദി പോരാട്ടം ശക്തമാക്കിയിരുന്നു. സാലിഹിന്റെ അനുയായികളെയും കീഴടക്കിയ ഹൗതികള്‍ സനായുടെ നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചിരുന്നു. ഇതോടെ ഹാദിയെ അനുകൂലിക്കുന്ന സൗദി സഖ്യം സനായില്‍ വ്യാപകമായ വ്യോമാക്രമണം ആരംഭിക്കുകയായിരുന്നു.

Read more topics: Saudi, Yemen, Houthi
English summary
20 killed in Saudi-led airstrikes on Yemen's Houthi depot
topbanner

More News from this section

Subscribe by Email