Thursday November 22nd, 2018 - 2:40:am
topbanner

എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമപാത തുറന്നു നല്‍കുമെന്ന് നെതന്യാഹു

Jikku Joseph
എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമപാത തുറന്നു നല്‍കുമെന്ന് നെതന്യാഹു

ജെറുസലേം: ഇസ്രയേലിലേയ്ക്ക് പറക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമപാത തുറന്നു നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേലില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഇക്കാര്യം സൗദിയോ എയര്‍ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല. സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവര്‍ഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു.

പക്ഷേ ഈ മേഖലയില്‍ ഇറാന്റെ സാന്നിധ്യം ശക്തമാക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സൗദി വ്യോമപാത തുറക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അഹമ്മദാബാദ്, മസ്‌കറ്റ്, സൗദി അറേബ്യ വഴി ടെല്‍ അവീവിലേക്കു കുറഞ്ഞ ദൂരത്തില്‍ സര്‍വീസ് നടത്താനാകും.

നിലവില്‍ ഇസ്രയേലില്‍ നിന്നുള്ള വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഒഫ് ഏദന്‍ എന്നിവ താണ്ടി ഏഴ് മണിക്കൂറെടുത്താണ് മുംബയിലെത്തുന്നത്. ടെല്‍ അവീവില്‍ നിന്ന് നേരെ പറന്നാല്‍ സൗദി അറേബ്യ, യു.എ.ഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്താനാവും. ഇതിലൂടെ യാത്രാസമയത്തില്‍ രണ്ട് മണിക്കൂര്‍ കുറയുകയും ചെയ്യും.

English summary
saudi gives air india overflight rights for its israel routes says netanyahu
topbanner

More News from this section

Subscribe by Email