Tuesday April 24th, 2018 - 4:31:am
topbanner

ലോകത്തെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ സൗദി കിരീടാവകാശി

suji
ലോകത്തെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ സൗദി കിരീടാവകാശി

ലോകത്തെ ഏറ്റവും വില കൂടിയ വീട് സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന് സ്വന്തം. ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലാണിത്. 1923.6 കോടി രൂപ വിലവരുന്ന വീടാണ് സല്‍മാന്‍ രാജാവിന്റെ മകനുള്ളത്. പടിഞ്ഞാറന്‍ പാരിസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റലൗ ലൂയി 14 ആണ് സൗദിയുടെ കിരീടാവകാശി സ്വന്തമാക്കിയിരിക്കുന്ന വീട്.

വീടൊരാള്‍ സ്വന്തമാക്കിയെന്നല്ലാതെ ആരാണ് സ്വന്തമാക്കിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് ആ പേരിന് ഉടമയെ കുറിച്ച് വിവരം പുറത്തുവിട്ടത് .പതിനേഴാം നൂറ്റാണ്ടിലെ വാസ്തുവിദ്യ അടിസ്ഥാനമാക്കി ഫ്രഞ്ച് കൊട്ടാരങ്ങളുടെ സാദൃശ്യത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നിര്‍മ്മിതിക്ക് കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ഒരു ആധുനിക ആഢംബര വീടിന് വേണ്ടതെല്ലാം ഈ വീടിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. സിനിമാ ഹൗസ്, ഡീലക്‌സ് സ്വിമ്മിംഗ് പൂള്‍, അണ്ടര്‍വാട്ടര്‍ ചേമ്പര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളുണ്ട് ഈ വീടിന്. 57 ഏക്കറിലായിട്ടാണ് വീടും പാര്‍ക്കിങ് സൗകര്യവും ഗാര്‍ഡനുമൊക്കെ ഒരുക്കിയിരിക്കുന്നത്.

ആഢംബര വീട് കൂടാതെ 500 മില്യണ്‍ ഡോളറിന്റെ യാച്ചും 450 മില്യണ്‍ ഡോളറിന്റെ ഡാവിഞ്ചി പെയ്ന്റിംഗും സൗദി രാജകുമാരന്‍ സ്വന്തമാക്കിയിരുന്നു.

Read more topics: saudi crown, most expensive home
English summary
saudi crown buys the world’s most expensive home

More News from this section

Subscribe by Email