Sunday September 23rd, 2018 - 10:08:am
topbanner

കാറോടിച്ചു, സൗദിയില്‍ ഇനി പെണ്ണുങ്ങള്‍ വിമാനവും പറപ്പിക്കും

suji
കാറോടിച്ചു, സൗദിയില്‍ ഇനി പെണ്ണുങ്ങള്‍ വിമാനവും പറപ്പിക്കും

റിയാദ്: റോഡില്‍ കാര്‍ ഓടിച്ച് ചരിത്രം കുറിച്ച സൗദി സ്ത്രീകളുടെ അടുത്ത പയറ്റ് ആകാശത്ത്. സൗദി സ്ത്രീകള്‍ക്ക് വിമാനം പറത്താനുള്ള പരിശീലനം നല്‍കാന്‍ ഫ്‌ളൈറ്റ് സ്‌കൂള്‍ ഒരുങ്ങിയതോടെയാണ് ഇത് സാധ്യമാക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഏവിയേഷന്‍ അക്കാഡമി സ്ത്രീകള്‍ക്ക് മുന്നില്‍ വാതില്‍തുറന്നതോടെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ മുന്‍നിര ട്രെയിനറും, ക്രൂ റിക്രൂട്ടറുമാണ് ഓക്‌സ്‌ഫോര്‍ഡ്. ദമാമില്‍ പുതിയ ബ്രാഞ്ച് സെപ്റ്റംബറില്‍ ആരംഭിക്കുന്നതോടെ സ്ത്രീകള്‍ക്ക് പഠനം ആരംഭിക്കാം. ഈയടുത്താണ് ദശകങ്ങളോളം നീണ്ടുനിന്ന ഡ്രൈവിംഗ് വിലക്ക് സൗദി അറേബ്യ മാറ്റിയത്. ഇതുള്‍പ്പെടെ സ്ത്രീകള്‍ നേരിട്ട പല നിബന്ധനകളും മുസ്ലീം രാജ്യം നീക്കിയിരുന്നു.

സൗദി സ്ത്രീകള്‍ വിദേശത്ത് പോയാണ് പൈലറ്റാകാന്‍ പഠിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതല്‍ മേഖലകളില്‍ ജോലിക്ക് പോകുന്ന അവസ്ഥയില്‍ ഇത് മാറണമെന്നാണ് പൈലറ്റാകാന്‍ അപേക്ഷ നല്‍കിയ സ്ത്രീകളുടെ അഭിപ്രായം. മൂന്ന് വര്‍ഷത്തെ പരിശീലനമാണ് ഇവിടെ നല്‍കുക. തിയറിയും, പ്രാക്ടിക്കലും അടങ്ങുന്നതാണ് കോഴ്‌സ്.

സൗദിയുടെ യുവരാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാജ്യത്ത് വലിയ പരിഷ്‌കരണങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

 

Read more topics: saudi arabia, first women pilots
English summary
saudi arabia may soon get its first women pilots
topbanner

More News from this section

Subscribe by Email