Monday June 18th, 2018 - 2:56:pm
topbanner
Breaking News

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി തുടങ്ങി

suji
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി തുടങ്ങി

സൗദിയില്‍ വനിതാ ഡ്രൈവിങ് ലൈസന്‍സ് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിയ്ക്ക് ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

വിദേശത്ത് നിന്നും നേരത്തെ ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയില്‍ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥന്‍ ഡ്രൈവിങ് ലൈസന്‍സ് കൈമാറുന്നതും ലൈസന്‍സ് ലഭിച്ച വനിത നന്ദി പറയുന്നതും വ്യക്തമാക്കുന്നുണ്ട് .

2017 സെപ്തംബര്‍ 27 നായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചത്. ജൂണ്‍ 24 മുതലാണ് അനുമതി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്.
വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണത്തില്‍ ഒരുക്കിയിരിക്കുകയാണ്. വിദേശത്ത് നിന്നും ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപകരാണ് അഞ്ച് സെന്ററുകളില്‍ പരിശീലനം നല്‍കുന്നത്.

English summary
saudi arabia issues first driving licences to women

More News from this section

Subscribe by Email