Wednesday August 21st, 2019 - 12:50:am
topbanner
topbanner

37 പൗരന്‍മാരുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി സൗദി; രണ്ട് പേരുടെ മൃതദേഹം മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ കെട്ടിത്തൂക്കി

suji
37 പൗരന്‍മാരുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി സൗദി; രണ്ട് പേരുടെ മൃതദേഹം മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ കെട്ടിത്തൂക്കി

തങ്ങളുടെ 37 പൗരന്‍മാരുടെ വധശിക്ഷ ഒറ്റയടിക്ക് നടപ്പാക്കി സൗദി അറേബ്യ. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷയെന്നാണ് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത്. ഇതിന് ശേഷം മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി രണ്ട് മൃതശരീരങ്ങള്‍ പൊതുസ്ഥലത്ത് കെട്ടിത്തൂക്കുകയും ചെയ്തു.

തലവെട്ടിയാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊതുസ്ഥലത്ത് മൃതദേഹം കെട്ടിത്തൂക്കുന്നത് രാജ്യാന്തര തലത്തില്‍ വിവാദമാകാറുള്ളതിനാല്‍ സാധാരണ ഈ രീതി ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇക്കുറി പതിവ് തെറ്റിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇതുപോലുള്ള വധശിക്ഷ ആവശ്യമാണെന്നാണ് സൗദി സര്‍ക്കാരിന്റെ നിലപാട്.

വധശിക്ഷ ഏറ്റുവാങ്ങിയവര്‍ തീവ്രവാദ നിലപാടുകള്‍ സൂക്ഷിക്കുകയും, തീവ്രവാദ സെല്ലുകള്‍ രൂപീകരിച്ച് പ്രശ്‌നങ്ങള്‍ പടര്‍ത്താനും, വേര്‍തിരിവ് സൃഷ്ടിക്കാനും ശ്രമിച്ചവരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.

സുരക്ഷാ മേഖലകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുകയും, നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും, ശത്രുസംഘടനകളുമായി സഹകരിക്കുകയും ചെയ്തവാണ് ഈ കുറ്റവാളികളെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ വലിയ കുടുംബങ്ങളിലും, വിഭാഗങ്ങളിലും പെട്ടവരും വധശിക്ഷയ്ക്ക് ഇരയായവരില്‍ പെടുന്നു. സൗദി കിരീടാവകാശി രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നതിന് ഇടെയാണ് തലവെട്ടി വധശിക്ഷ നടപ്പാക്കുന്നത്.

 

Read more topics: saudi arabia, prisoners, behead
English summary
saudi arabia beheads 37 prisoners for terrorism
topbanner

More News from this section

Subscribe by Email