Tuesday August 20th, 2019 - 6:23:pm
topbanner
topbanner

സാംസങ് മേധാവി അറസ്റ്റില്‍; മൊബൈല്‍ വിപണിയില്‍ തിരിച്ചടിയാകും

NewsDesk
സാംസങ് മേധാവി അറസ്റ്റില്‍; മൊബൈല്‍ വിപണിയില്‍ തിരിച്ചടിയാകും

സിയൂള്‍: അഴിമതിക്കേസില്‍ സാംസങ് മേധാവി ലീ ജെയ് യോങിനെ അറസ്റ്റ് ചെയ്തത് സാംസങ്ങിന്റെ മൊബൈല്‍ വിപണിയെ കാര്യമായി ബാധിച്ചേക്കും. ദക്ഷിണ കൊറിയന്‍ പോലീസ് ആണ് ലീ ജെയ് യോങ്ങിനെ അറസ്റ്റ് ചെയ്തത്.

ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്‍സിലിനു വന്‍തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്.

എന്നാല്‍ ലീ ജെയ് യോങ്ങിിനെതിരെയുള്ള ആരോപണങ്ങളെ സാസങ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പില്‍ സാംസങ് അറിയിച്ചു.

English summary
Samsung chief Lee arrested as South Korean corruption probe deepens
topbanner

More News from this section

Subscribe by Email