Monday September 24th, 2018 - 11:06:pm
topbanner

കുട്ടികളുടെ കൈകള്‍ പൊള്ളിച്ചും തല കക്കൂസില്‍ മുക്കിയും പീഡനം; 2 കന്യാസ്ത്രീകള്‍ അറസ്റ്റില്‍

suji
കുട്ടികളുടെ കൈകള്‍ പൊള്ളിച്ചും തല കക്കൂസില്‍ മുക്കിയും പീഡനം; 2 കന്യാസ്ത്രീകള്‍ അറസ്റ്റില്‍

65 കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ കൈ പൊള്ളിച്ചും, ഇവരുടെ തല കക്കൂസിലെ വെള്ളത്തില്‍ മുക്കിയുമായിരുന്നു പീഡനങ്ങള്‍. കൊളംബിയയിലെ പോപ്പയാന്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

സാന്റാ ക്ലാര റീബര്‍ത്ത് ഹോം ഡയറക്ടര്‍ സോര്‍ ഇനെസ് പെരെസ്, സഹജീവനക്കാരി റോസ എല്‍വിര ട്രോക്കെസ് ജോവാക്വി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്തേവാസികളായ കുട്ടികളുടെ കരച്ചിലും, ബഹളവും കേട്ട് സംശയം തോന്നിയ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

കെയര്‍ ഹോമിലെത്തിയ പോലീസ് അധികാരികളെ ഞെട്ടിക്കുന്ന തരത്തിലാണ് പീഡനങ്ങള്‍ അരങ്ങേറിയത്. മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് നടന്നത്. കുട്ടികള്‍ക്ക് ഭൂമിയില്‍ ഒരു നരകമുണ്ടാക്കി വെയ്ക്കുകയായിരുന്നു ഈ കന്യാസ്ത്രീകള്‍ ചെയ്തത്.

പൊള്ളിക്കലും, തല കക്കൂസില്‍ മുക്കലും മുതല്‍ മുടിവെട്ടുന്നത് വരെ ശിക്ഷയില്‍ ഉള്‍പ്പെടും. 2014 മുതല്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

 

Read more topics: nuns, kids, burning hands
English summary
sadistic nuns tortured 65 kids by burning their hands
topbanner

More News from this section

Subscribe by Email