Thursday September 20th, 2018 - 2:40:am
topbanner
Breaking News

റഷ്യ 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

NewsDesk
റഷ്യ 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

മോസ്‌കോ: അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി റഷ്യ.  

60 യുഎസ് ഉദ്യോഗസ്ഥരോടു രാജ്യംവിടാനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ചാണ് യുഎസ് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയത്.

മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ വിഷരാസവസ്തു ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണു ഇരുപത്തഞ്ചോളം രാജ്യങ്ങള്‍ ചേര്‍ന്നു 140 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

റഷ്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതു യുഎസാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് ആരോപിച്ചു. റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതു യുഎസ് ആണെന്നും ലാവ്റോവ് പറഞ്ഞു.

Read more topics: Russia, U.S., Diplomat
English summary
Russia to Expel 60 U.S. Diplomats
topbanner

More News from this section

Subscribe by Email