Saturday November 17th, 2018 - 8:44:pm
topbanner

വ്‌ലാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

Jikku Joseph
വ്‌ലാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ലാഡിമിര്‍ പുടിന്‍ വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നത്.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. പുടിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്സി നവല്‍നിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് പുടിന്‍ നന്ദി പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 2024 വരെ പുടിന് പ്രസിഡന്റായി തുടരാം. പുടിനുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആയിരുന്നു ഇക്കുറി മത്സരം.

50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് പ്രാഥമിക സൂചനകള്‍. പോളിങ് ശതമാനം താഴാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വം ബൂത്തുകളിലെത്തിച്ചതായി എതിരാളികള്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ 74 ശതമാനത്തോളം വോട്ടുകള്‍ പുടിനു ലഭിക്കുമെന്നായിരുന്നു പ്രവചനം.

English summary
russia election: vladimir putin wins by big margin
topbanner

More News from this section

Subscribe by Email