Saturday September 22nd, 2018 - 11:26:am
topbanner

നോവിചോക്ക് ; ബ്രിട്ടന്റെ ആരോപണം ലോകകപ്പ് പൊളിക്കാനുള്ള തന്ത്രമെന്ന് റഷ്യ

suji
നോവിചോക്ക് ; ബ്രിട്ടന്റെ ആരോപണം ലോകകപ്പ് പൊളിക്കാനുള്ള തന്ത്രമെന്ന് റഷ്യ

വീണ്ടുമൊരു രാസായുധ അപതടം റിപ്പോര്‍ട്ട് ചെയ്തതോടെ ബ്രിട്ടന് ആശങ്കയേറുമ്പോള്‍ റഷ്യ ഇതു ബ്രിട്ടന്റെ തന്ത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. മുന്‍ റഷ്യന്‍ ചാരനും, മകള്‍ക്കും നേരെ നടന്ന വധശ്രമത്തിന് ശേഷം കൊലയാളികള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്നുമാണ് വിഷബാധ രണ്ട് സാധാരണക്കാരെ ഗുരുതരാവസ്ഥയില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. 

ലോകകപ്പ് നടക്കുമ്പോള്‍ റഷ്യയെ നാണംകെടുത്താന്‍ ബ്രിട്ടന്‍ ഒരുക്കിയ കെണിയാണ് ഇതെന്നാണ് റഷ്യ ആരോപിക്കുന്നത്. നേരത്തെയും നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.

44കാരി ഡോണ്‍ സ്റ്റര്‍ഗ്രെസ്, ബോയ്ഫ്രണ്ട് ചാള്‍സ് റൗളി എന്നിവരുടെ താമസസ്ഥലത്ത് പോലീസ് അന്വേഷണം ശക്തമാക്കി. നോവിചോകിന്റെ ഏതെങ്കിലും ഭാഗം അബദ്ധത്തില്‍ ഇവര്‍ വീട്ടിലെത്തിച്ചിരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്. എന്നാല്‍ ഇത് ഏത് തരത്തിലാകുമെന്ന ഒരു ധാരണയും ഉദ്യോഗസ്ഥര്‍ക്കില്ല. സിഗററ്റിന്റെ കൂട് മുതല്‍ ഏത് രീതിയിലും ഇവ കണ്ടെത്തിയേക്കാം. ദമ്പതികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശസ്തനായ പാര്‍ക്ക് സന്ദര്‍ശിച്ചവരെല്ലാം വസ്ത്രങ്ങളും, ആഭരണങ്ങളും, ഫോണുമെല്ലാം വൃത്തിയാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം റഷ്യക്കെതിരെ വിമര്‍ശനവുമായി ഹോം സെക്രട്ടറി സാജിദ് ജാവിദ് രംഗത്തെത്തി. റഷ്യയുടെ വിഷം ഉപേക്ഷിക്കാനുള്ള ഇടമാക്കി അവര്‍ ബ്രിട്ടനെ മാറ്റുകയാണെന്ന് ജാവിദ് ആരോപിക്കുന്നു. എന്നാല്‍ സ്‌ക്രിപാലിനെ ബാധിച്ച വസ്തുക്കളുടെ ബാക്കിപത്രങ്ങള്‍ വഴിയില്‍ ഉപേക്ഷ പോലീസും ഇപ്പോള്‍ കുറ്റപ്പെടുത്തലേറ്റുവാങ്ങുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനവും, നാറ്റോ സമ്മേളനവും തിരിച്ചടിക്കുള്ള വേദിയായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സാലിസ്ബറിയില്‍ പ്രയോഗിക്കപ്പെട്ട രാസായുധം തന്നെയാണ് സാധാരണക്കാരായ ദമ്പതികള്‍ക്കും വിഷബാധയേല്‍ക്കാന്‍ കാരണമായതെന്ന് ലാബ് ടെസ്റ്റുകള്‍ സ്ഥിരീകരിച്ചു.

Read more topics: russia, uk novichok poisoning
English summary
russia denies any involvement in latest uk novichok poisoning
topbanner

More News from this section

Subscribe by Email