Friday December 14th, 2018 - 1:37:pm
topbanner

ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ കരാറുകളില്‍ ഒപ്പിടും ; യുഎസ് ഉപരോധം പ്രശ്‌നമല്ലെന്ന് റഷ്യ

suji
ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ കരാറുകളില്‍ ഒപ്പിടും ; യുഎസ് ഉപരോധം പ്രശ്‌നമല്ലെന്ന് റഷ്യ

ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടുമെന്ന് റഷ്യന്‍ അംബാസഡര്‍ നിക്കോളസ് കുദാഷേവ്. കരാറുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്ക് വിലങ്ങുതടിയാകില്ലെന്നും നിക്കോളയ് പറഞ്ഞു.

ഈ അടുത്ത് റഷ്യയില്‍ നിന്ന് എസ് 400 മിസൈന്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് കരാര്‍ ഒപ്പിട്ടത്. 540 കോടി യുഎസ് ഡോളറിന്റെ ഇടപാടാണിത്. കരാര്‍ പ്രകാരം 2020 മുതല്‍ ഇന്ത്യയ്ക്ക് റഷ്യ മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കി തുടങ്ങും.

റഷ്യയില്‍ നിന്ന് യുദ്ധകപ്പല്‍, എ കെ 47 എന്നിവ വാങ്ങുന്നതു സംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്നും മൂന്നു മാസത്തിനുള്ളില്‍ തീരുമാനമാകുമൈന്ന് പ്രതീക്ഷയെന്നും അബാസിഡര്‍ വ്യക്തമാക്കി.

റഷ്യയുമായി കരാറില്‍ ഒപ്പുവച്ചാല്‍ ഇന്ത്യ പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇന്ത്യ റഷ്യാ കരാര്‍ മുന്നോട്ട് പോകുന്നത് .

Read more topics: russia , india, deal
English summary
russia about deal with india
topbanner

More News from this section

Subscribe by Email