Monday September 24th, 2018 - 7:49:pm
topbanner

84 കാരന്‍ റൂപര്‍ട്ട് മര്‍ഡോക്കും നടി ജെറി ഹാളും വിവാഹിതരാകുന്നു

NewsDesk
84 കാരന്‍ റൂപര്‍ട്ട് മര്‍ഡോക്കും നടി ജെറി ഹാളും വിവാഹിതരാകുന്നു

ലണ്ടന്‍: മാധ്യമ ഭീമന്‍ എന്നറിയപ്പെടുന്ന റൂപര്‍ട്ട് മര്‍ഡോക്ക് 84ാം വയസില്‍ വീണ്ടും വിവാഹിത്തിനൊരുങ്ങുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാളി(59)നെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്. നേരത്തെ മൂന്ന് ബന്ധങ്ങളില്‍ നിന്ന് ആറ് മക്കളാണ് മര്‍ഡോക്കിനുള്ളത്. കാമുകനായിരുന്ന മൈക്ക് ജാഗ്ഗറുമായി തെറ്റിപ്പിരിഞ്ഞശേഷമാണ് ജെറി മര്‍ഡോക്കുമായി അടുക്കുന്നത്. മൈക്ക് ജാഗ്ഗറുമായുള്ള 22 വര്‍ഷത്തെ ബന്ധത്തില്‍ നാല് മക്കള്‍ ഉണ്ട്.

ഒക്‌ടോബറില്‍ ലണ്ടനില്‍ നടന്ന റഗ്ബി ലോകകപ്പിനിടെയാണ് തങ്ങളുടെ ബന്ധം ഇരുവരും പരസ്യപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ലോസ് ഏഞ്ചലസില്‍ വച്ച് വിവാഹമോതിരം കൈമാറിയിരുന്നു.

ലോകത്തെ മാധ്യമ ശൃംഘലകളുടെ വലിയൊരു വിഭാഗം കൈപ്പിടിയിലൊതുക്കിയ മര്‍ഡോക്കിന് 73,000 കോടി രൂപയിലധികം വരുന്ന സ്വത്തുക്കളാണുള്ളത്. വാള്‍സ്ട്രീറ്റ് ജേണല്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ്, ബ്രിട്ടിഷ് ടാബ്ലോയ്ഡ് ആയ ദ സണ്‍ തുടങ്ങിയവയെല്ലാം മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മര്‍ഡോക്ക് നിലവില്‍ അമേരിക്കന്‍ പൗരനാണ്.

English summary
Rupert Murdoch and Jerry Hall announce engagement
topbanner

More News from this section

Subscribe by Email