Tuesday November 20th, 2018 - 5:36:am
topbanner

ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍

Anju N C
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 63.82 രൂപയുടെ ഡോളറുമായുള്ള ബുധനാഴ്ചയിലെ വിനിമയ മൂല്യം. ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്.

രാജ്യത്തെ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തിയതും മികച്ച സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായി കറന്റ് അക്കൗണ്ട് കമ്മി താഴ്ന്നതും രൂപയുടെ മൂല്യമുയരാന്‍ കാരണമായി.

30 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ ഒരു മാസം മാത്രം ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് എത്തിയത്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും മികച്ച നേട്ടത്തിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്.

Read more topics: rupee, surges, two year, us dollar,
English summary
rupee surges two year high against us dollar
topbanner

More News from this section

Subscribe by Email