Thursday November 15th, 2018 - 1:55:am
topbanner

വയസ്സ് 16 തികയുമ്പോഴേക്കും പീഡിപ്പിച്ചത് 100 ഏഷ്യന്‍ പുരുഷന്‍മാര്‍; 15ാം വയസ്സില്‍ ഗര്‍ഭിണിയായി; റോത്തര്‍ഹാം സെക്‌സ് ഗ്യാംഗ് നടത്തിയ ക്രൂരതകള്‍ കോടതിയില്‍

suji
വയസ്സ് 16 തികയുമ്പോഴേക്കും പീഡിപ്പിച്ചത് 100 ഏഷ്യന്‍ പുരുഷന്‍മാര്‍; 15ാം വയസ്സില്‍ ഗര്‍ഭിണിയായി; റോത്തര്‍ഹാം സെക്‌സ് ഗ്യാംഗ് നടത്തിയ ക്രൂരതകള്‍ കോടതിയില്‍

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഏഷ്യന്‍ സംഘം പെണ്‍കുട്ടിയെ ലൈംഗിക ഉപകരണമാക്കി. ഓരോരുത്തരായി കൈമാറ്റം ചെയ്ത് 16 വയസ്സ് തികയുമ്പോഴേക്കും ഈ പെണ്‍കുട്ടിയെ നൂറോളം പേര്‍ പീഡനത്തിന് ഇരയാക്കി. റോത്തര്‍ഹാമിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. 1998 മുതല്‍ 2001 വരെയുള്ള കാലത്താണ് ഈ പെണ്‍കുട്ടിക്ക് പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.

13 വയസ്സ് മുതലാണ് തന്നെ ഏഷ്യന്‍ സംഘങ്ങള്‍ ലൈംഗികതയ്ക്കായി ഉപയോഗിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അഞ്ച് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ പീഡിപ്പിച്ച എട്ട് പ്രതികളുടെ വിചാരണയ്ക്കിടെയാണ് ഈ കുട്ടിയുടെ വീഡിയോ അഭിമുഖം കാണിച്ചത്. റോത്തര്‍ഹാം ഗ്രൂമിംഗ് വിവാദത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതികള്‍ പിടിയിലായത്.

സൗത്ത് യോര്‍ക്ക്‌സിലെ ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പന്‍ പുരുഷന്‍മാര്‍ പരസ്പരം കൈമാറിയാണ് പീഡനത്തിന് ക്ഷണിച്ച് വരുത്തിയത്. 16 വയസ്സ് തികയുമ്പോഴേക്കും നൂറോളം ഏഷ്യക്കാര്‍ തന്നെ പീഡിപ്പിച്ചു, ഇവരില്‍ പലരെയും പിന്നീട് കണ്ടിട്ടില്ല, ഇര വെളിപ്പെടുത്തി.

പ്രണയം നടിച്ച് ഒരു ഡെലിവെറി ഡ്രൈവറാണ് പെണ്‍കുട്ടിയെ ആദ്യം വലയിലാക്കിയത്. 14ാം വയസ്സില്‍ ഗര്‍ഭം ധരിച്ച ഇര 15ാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തു. എന്നിട്ടും പെണ്‍കുട്ടിയെ ഇവര്‍ വെറുതെവിട്ടില്ല.

 

English summary
rotherham grooming gang trial teenage girl had sex with 100 asian men
topbanner

More News from this section

Subscribe by Email