Sunday June 16th, 2019 - 8:20:am
topbanner
topbanner

റോഡരികിലെ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം; അന്തംവിട്ട് നാട്ടുകാര്‍

RA
റോഡരികിലെ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം; അന്തംവിട്ട് നാട്ടുകാര്‍

റോഡരികിലെ പരസ്യ ബോര്‍ഡിൽ ഒരു ജീവനക്കാരന് വന്ന അബദ്ധം കാരണം ഒന്നര മണിക്കൂറാണ് ബിഗ് സ്ക്രീനില്‍ അശ്ലീല വീഡിയോ പ്ലേ ചെയ്‌തു. ചൈനയിലെ ജിയംഗ്സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ കാണിച്ച ചെറിയൊരു അബദ്ധമാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിപ്പിക്കുന്ന സംഭവത്തിലേക്ക് നയിച്ചത്.

പരസ്യ സ്ക്രീന്‍ ഓഫ് ചെയ്‌തുവെന്ന ധാരണയില്‍ ജീവനക്കാരന്‍ ഓഫീസിലെ കംപ്യൂട്ടറില്‍ ആസ്വദിച്ച്‌ കൊണ്ടിരുന്ന വീഡിയോയാണ് നാട്ടുകാര്‍ മുഴുവന്‍ കണ്ടത്. എന്നാല്‍ ശരിക്കും പരസ്യ ബോര്‍ഡിന്റെ സ്ക്രീന്‍ ഓഫായിരുന്നില്ലെന്നതാണ് സത്യം. സംഭവം കണ്ട് ആളുകള്‍ റോഡില്‍ തടിച്ച്‌ കൂടുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു.

ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ കൂടി ഇട്ടതോടെ സംഭവം വൈറലായി. ഇത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് ശേഷമാണ് ദൃശ്യങ്ങള്‍ നിറുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: road, advertisement, board
English summary
road advertisement board
topbanner

More News from this section

Subscribe by Email