Monday September 24th, 2018 - 7:10:pm
topbanner

പുതുവര്‍ഷ ആഘോഷത്തിനിടെ 90 ഓളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു; ജര്‍മന്‍ സ്ത്രീകള്‍ പ്രതിഷേധത്തില്‍

NewsDesk
പുതുവര്‍ഷ ആഘോഷത്തിനിടെ 90 ഓളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു; ജര്‍മന്‍ സ്ത്രീകള്‍ പ്രതിഷേധത്തില്‍

കൊളോണ്‍: പുതുവത്സരം ആഘോഷിക്കുന്ന തിരക്കിനിടെ 90 ഓളം സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതിനെതിരെ ജര്‍മന്‍ സ്ത്രീകളുടെ പ്രതിഷേധം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്ത്രീകള്‍ ജര്‍മന്‍ ചാന്‍സലര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

ന്യൂഇയര്‍ ആഘോഷിക്കാനെത്തിയ അറബികളും ആഫ്രിക്കക്കാരും അടങ്ങുന്ന സംഘമാണ് സ്ത്രീകളെ കൂട്ടത്തോടെ ആക്രമിച്ചത്. ഒരു സ്ത്രീ ബലാത്സംഗത്തിനിരയാവുകയും ചെയ്തു.

മദ്യപിച്ചു ലക്കുകെട്ട സംഘം അഴിഞ്ഞാടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 300 ഓളം സ്ത്രീകളില്‍ നിന്നും ഇതുവരെ മൊഴിയെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിറിയയില്‍ നിന്നെത്തിയ അഭയാര്‍ഥികളാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Read more topics: Women, Germany
English summary
Reports of Attacks on Women in Germany Heighten Tension Over Migrants
topbanner

More News from this section

Subscribe by Email