Thursday June 20th, 2019 - 7:26:pm
topbanner
topbanner

ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സുഹൃത്തിന് അയച്ചുനല്‍കി ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരത്തിനെതിരെ പരാതി

suji
ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സുഹൃത്തിന് അയച്ചുനല്‍കി ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരത്തിനെതിരെ പരാതി

സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സുഹൃത്തിന് അയച്ചുനല്‍കിയെന്ന് പരാതി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരത്തിന് എതിരെയാണ് പരാതി. നൈറ്റ്ക്ലബിലെ ഡാന്‍സ് ഫ്‌ളോറില്‍ മദ്യവും, മയക്കുമരുന്നും അകത്താക്കിയ ശേഷമായിരുന്നു അതിക്രമം. ലോകകപ്പ് ഫുട്‌ബോള്‍ താരം കൂടിയായ ഇയാള്‍ സ്ത്രീയെ ലൈംഗികമായി അപമാനിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചും നല്‍കി.

ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അവസാനിപ്പിച്ച ശേഷം ഡാന്‍സ് ഫ്‌ളോറില്‍ വെച്ചും പീഡനം തുടര്‍ന്നെന്നാണ് സ്ത്രീയുടെ പരാതി. ലണ്ടനിലെ നൈറ്റ് ക്ലബില്‍ വെച്ചാണ് സംഭവം. ഫുട്‌ബോള്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ ക്ലബില്‍ വെച്ച് വലിയ തോതില്‍ മദ്യപിക്കുകയും, ഹിപ്പി ക്രാക്ക് എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡും ഉപയോഗിച്ചിരുന്നതായി സ്ത്രീ വ്യക്തമാക്കി.

ലണ്ടനിലെ നൈറ്റ് ക്ലബിലെ വിഐപി ഏരിയയിലേക്ക് ഫുട്‌ബോളര്‍ സ്ത്രീയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. സംഭവം യുവതി പോലീസിന് റിപ്പോര്‍ട്ട് ചെയ്തു. താരത്തെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ അക്രമാസക്തമായ രീതിയില്‍ പെരുമാറുകയായിരുന്നു. പാര്‍ട്ടിക്ക് ശേഷം ഒപ്പം വരാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചെന്നും ഇവര്‍ വ്യക്തമാക്കി.

ഫുട്‌ബോള്‍ താരത്തിന്റെ പേരും മറ്റ് വിവരങ്ങളും തല്‍ക്കാലം പുറത്തുവിട്ടിട്ടില്ല. പരാതിക്കാരിയുടെ പേരും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

 

Read more topics: rape case, football player
English summary
rape case against football player
topbanner

More News from this section

Subscribe by Email