topbanner
Thursday June 22nd, 2017 - 10:00:pm
topbanner

ലോകത്തെ നടുക്കി നൂറു രാജ്യങ്ങളില്‍ ഒരേസമയം സൈബര്‍ ആക്രമണം

NewsDesk
ലോകത്തെ നടുക്കി നൂറു രാജ്യങ്ങളില്‍ ഒരേസമയം സൈബര്‍ ആക്രമണം

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലകളെ തകര്‍ത്ത് സൈബര്‍ ആക്രമണം.

ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണം ഇനിയും തുടരുമെന്ന് ഇതിന്റെ കൃത്യമായ കണക്കെടുക്കാനാവില്ലെന്നും കാസ്‌പേസ്‌കി ലാബ് അറിയിച്ചു.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' (Ransomware) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ (Bitcoin) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന് ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

Read more topics: country, UK, hospital
English summary
Ransomware attack hits 99 countries with UK hospitals among targets
topbanner topbanner

More News from this section

Subscribe by Email