Wednesday September 19th, 2018 - 4:41:pm
topbanner
Breaking News

ചൈനയില്‍ മോദിയ്ക്ക് പിരിമുറുക്കമെന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്

suji
ചൈനയില്‍ മോദിയ്ക്ക് പിരിമുറുക്കമെന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്

ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിശ്ചിത അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദര്‍ശനത്തില്‍ പിരിമുറുക്കമുള്ളത് പോലെയാണ് പ്രധാനമന്ത്രി കാണപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള ട്വീറ്റിലാണ് ചൈന സന്ദര്‍ശനം സംബന്ധിച്ച് പരിഹാസ രൂപേണയുള്ള പരാമര്‍ശം ഉള്ളത്. പ്രിയ പ്രധാനമന്ത്രി, നിശ്ചിത അജണ്ടകളില്ലാതെ താങ്കള്‍ നടത്തുന്ന ചൈന സന്ദര്‍ശനത്തിന്റെ ടിവി ദൃശ്യങ്ങളില്‍ താങ്കള്‍ പിരിമുറുക്കത്തോടെയാണ് കാണപ്പെടുന്നത്, രാഹുല്‍ ട്വീറ്റ് ചെയ്തു.

ഡോക്ലോം പ്രശ്‌നം, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിഷയങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു രാഹുല്‍. നിര്‍ണ്ണായകമായ വിഷയങ്ങള്‍ താങ്കള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

രണ്ടു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിന് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മോദി ചൈനയിലെത്തിയത്. അനൗപചാരികമാണ് രണ്ടുദിവസത്തെ ഉച്ചകോടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മോദി ഷിന്‍ പിങ് കൂടിക്കാഴ്ചയില്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

Read more topics: rahul gandhi,china , modi
English summary
rahul gandhi mocks modi says pm looks tense during china visit
topbanner

More News from this section

Subscribe by Email