Friday March 22nd, 2019 - 9:55:am
topbanner
topbanner

റഫാല്‍ ഇടപാടില്‍ രണ്ടു സര്‍ക്കാരുകളും ചര്‍ച്ച നടത്തി ; ഇമ്മാനുവല്‍ മാക്രോണ്‍

suji
റഫാല്‍ ഇടപാടില്‍ രണ്ടു സര്‍ക്കാരുകളും ചര്‍ച്ച നടത്തി ; ഇമ്മാനുവല്‍ മാക്രോണ്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടപ്പോള്‍ താന്‍ അധികാരത്തില്‍ ഇല്ലായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. റഫാല്‍ ഇടപാടില്‍ നടന്നത് രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിനാണ് താന്‍ അധികാരത്തിലെത്തും മുമ്പായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചത്.

ഈ വിഷയങ്ങളില്‍ ഫ്രാന്‍സിന് കൃത്യമായ നിയമങ്ങളുണ്ട്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ളതാണ് കരാര്‍. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഏതാനും ദിവസം മുമ്പ് പറഞ്ഞ കാര്യമാണ് സൂചിപ്പിക്കുന്നതെന്നും മാക്രോണ്‍ പറഞ്ഞു .

Viral News

Read more topics: rafale deal ,emmanuel mecron
English summary
rafale deal govt discussion emmanuel mecron
topbanner

More News from this section

Subscribe by Email