Thursday June 21st, 2018 - 7:12:pm
topbanner
Breaking News

നൂറുകണക്കിന് യാത്രക്കാരുമായി വിമാനം പസഫിക് സമുദ്രത്തിലേക്ക് മൂക്കുകുത്തി; മരിച്ചെന്ന് കരുതി യാത്രക്കാര്‍; 10 സെക്കന്‍ഡ് നാടകീയ രംഗങ്ങള്‍

suji
നൂറുകണക്കിന് യാത്രക്കാരുമായി വിമാനം പസഫിക് സമുദ്രത്തിലേക്ക് മൂക്കുകുത്തി; മരിച്ചെന്ന് കരുതി യാത്രക്കാര്‍; 10 സെക്കന്‍ഡ് നാടകീയ രംഗങ്ങള്‍

മെല്‍ബണ്‍: ലോസാഞ്ചലസില്‍ നിന്നും മെല്‍ബണിലേക്ക് ക്വാണ്ടാസ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്തവര്‍ 10 സെക്കന്‍ഡ് നേരത്തേക്ക് മരണത്തെ മുഖാമുഖം കണ്ടു. പസഫിക് സമുദ്രത്തിന് മുകളില്‍ വെച്ച് നൂറുകണക്കിന് യാത്രക്കാരുമായി വിമാനം മുക്കൂകുത്തിയാല്‍ ഇതിലപ്പുറം ഒന്നും ചിന്തിക്കാന്‍ ബാക്കി കാണില്ലല്ലോ. എന്തായാലും 10 സെക്കന്‍ഡിന് ശേഷം വിമാനം നിയന്ത്രണത്തിലായതോടെ യാത്രക്കാര്‍ കൂടുതല്‍ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.

ക്യുഎഫ്94 വിമാനമാണ് വൊര്‍ടെക്‌സ് അഥവാ വേക്ക് ടര്‍ബുലന്‍സില്‍ പെട്ടത്. അടുത്ത് കൂടി വലിയ വാഹനം കടന്നുപോകുമ്പോള്‍ ചെറിയ വാഹനങ്ങളെ കാറ്റ് പിടിക്കുന്നത് പോലൊരു അവസ്ഥയാണിത്. രണ്ട് മിനിറ്റ് മുന്‍പ് കടന്നുപോയ വിമാനത്തിന്റെ ടര്‍ബുലന്‍സില്‍ പെട്ടാണ് ഈ വിമാനം താഴേക്ക് വീണത്.

ലോസാഞ്ചലസില്‍ നിന്നും യാത്ര ആരംഭിച്ച് രണ്ട് മണിക്കൂര്‍ ആകുമ്പോഴായിരുന്നു സംഭവങ്ങള്‍. വിമാനം പൊടുന്നനെ താഴേക്ക് പോയതോടെ യാത്രക്കാര്‍ മരണം ഉറപ്പിച്ചു. ചിലര്‍ കരഞ്ഞ് ബഹളം വെച്ചു, മറ്റു ചിലര്‍ പ്രാര്‍ത്ഥനയിലായി. എന്നാല്‍ ഭാഗ്യം കൊണ്ട് 484 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി.

വൊര്‍ടെക്‌സില്‍ പെടുന്നതോടെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകും. ഇതുമൂലം പലപ്പോഴും ഗുരുതരമായ പരുക്ക് ഏല്‍ക്കാറുണ്ട്.

 

English summary
qantas flight nosedives above pacific ocean for 10 seconds

More News from this section

Subscribe by Email