വെനസ്വേല: 100ന്റെ കറന്‍സി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് വെനസ്വേലയില്‍ വന്‍ പ്രക്ഷോഭം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയാണ്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് കൈയ്യില്‍ പണമില്ലാതായതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിയിലേക്ക് തിരിഞ്ഞത്. പല നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങളും മറ്റും കൊള്ളയടിക്കപ്പെടുകയാണ്.
ബാങ്കിലും എടിഎമ്മിലും പണം ഇല്ലാതായതോടെ ചെറിയ ആവശ്യങ്ങള്‍ക്കായി ജനം ദുരിതമനുഭവിക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനേകം പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.