Wednesday November 14th, 2018 - 12:23:pm
topbanner

പാകിസ്താനില്‍ കലാപം രൂക്ഷമാകുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, കലാപത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക് സര്‍ക്കാര്‍

sadu prakash
പാകിസ്താനില്‍ കലാപം രൂക്ഷമാകുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, കലാപത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക് സര്‍ക്കാര്‍

ഇസ്ലാമബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ കലാപം രൂക്ഷമാകുന്നു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ചു പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. 200ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്.

കലാപ സാധ്യത മുന്നില്‍ കണ്ട് ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യ ചാനലുകള്‍ക്കു താല്‍കാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയാണ് കലാപത്തിന് പിന്നില്‍ എന്ന വിചിത്ര വാദവുമായി പാക്ക് സര്‍ക്കാര്‍ രംഗത്തുവന്നു. ഇതിനിടയില്‍, കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്.

തെഹ്രികെ ലെബെയ്ക് എന്ന തീവ്ര മതരാഷ്ട്രീയപാര്‍ട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധം നിര്‍ത്താന്‍ തയാറാകുന്നില്ല.

നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമാകുകയായിരിന്നു.

Read more topics: protest, pak, 5 killed, 200 injured
English summary
protest in pak: 5 killed and 200 injured
topbanner

More News from this section

Subscribe by Email