Monday September 24th, 2018 - 5:07:pm
topbanner

അമേരിക്കയില്‍ ട്രംപിനെതിരെ പ്രതിഷേധം ശക്തം

AN
അമേരിക്കയില്‍ ട്രംപിനെതിരെ പ്രതിഷേധം ശക്തം

വാഷിങ്ടണ്‍ : തിരഞ്ഞെടുപ്പിന്റെ കോലഹലങ്ങള്‍ക്കു ശേഷവും ട്രംപിനെതിരെ പ്രതിഷേധം. അമേരിക്കയില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.

പോര്‍ട്ട്‌ലന്‍ഡില്‍ സമരക്കാരില്‍ ഒരാള്‍ക്ക് വെടിയേറ്റു. എന്നാല്‍, ഇയാളുടെ പരിക്ക് ഗുരുതരമല്ല. ന്യൂയോര്‍ക്കില്‍ ഫിഫ്ത് അവന്യൂവില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വന്‍ പ്രതിഷേധ പ്രകടനങ്ങളും റാലികളും അരങ്ങേറി. പോര്‍ട്ട്‌ലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ചിക്കാഗോ എന്നിവിടങ്ങളിലാണ് പ്രധാന പ്രക്ഷോഭങ്ങള്‍ നടന്നത്.

ഒരുതരത്തിലും യോഗ്യനല്ലാത്ത സ്ത്രീവിരുദ്ധനും വംശീയവാദിയുമായ വ്യക്തിയെയാണ് രാജ്യം പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് പ്രക്ഷോഭകരില്‍ പലരും ആരോപിക്കുന്നത്.

 

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം 'എസ്ഐ': ആത്മഹത്യ പ്രഖ്യാപിച്ച്‌ കുടുംബം

നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതകമോ?

 

 

Read more topics: protest, against, trump, america
English summary
protest against trump in america
topbanner

More News from this section

Subscribe by Email