Monday November 19th, 2018 - 9:14:pm
topbanner

ട്രപിനെതിരെ പ്രതിഷേധം ശക്തം

AN
ട്രപിനെതിരെ പ്രതിഷേധം ശക്തം

വാഷിങ്ടണ്‍ : അമേരിക്കന്‍ പുതിയ പ്രസിഡന്റിനു നേരെ വന്‍ പ്രതിഷേധം. 'ട്രംപ് എന്റെ പ്രസിഡന്റ് അല്ല' എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോണള്‍ഡ് ട്രംപിനെതിരെ രാജ്യത്തുയര്‍ന്ന വ്യാപക പ്രതിഷേധം രണ്ടാംദിവസവും തുടരുകയാണ്.

പ്രക്ഷോഭകരിലേറെയും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്. ഓറിഗോണ്‍ സംസ്ഥാനത്തിലെ പോര്‍ട്ട്‌ലാന്‍ഡില്‍ പ്രക്ഷോഭം കലാപമായി മാറി. ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി ഏഴായിരത്തിലധികം പ്രക്ഷോഭകരാണ്് ഓറിഗോണ്‍ തെരുവിലിറങ്ങിയത്.

പ്രക്ഷോഭകര്‍ക്കെതിരെ റബര്‍ലാത്തിയും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ച പൊലീസ് 29പേരെ അറസ്റ്റ് ചെയ്തു. ഓറിഗോണില്‍ കലാപ അന്തരീക്ഷമാണെന്ന് പൊലീസ് പ്രഖ്യാപിച്ചു. മറ്റ് അമേരിക്കന്‍ നഗരങ്ങളിലും പ്രക്ഷോഭം തുടരുകയാണ്.

ട്രംപിന്റെ മുസ്‌ളിംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രസ്താവനയ്ക്കും എതിരെയാണ് പ്രക്ഷോഭം. ട്രംപിന്റെ സ്ഥാനാരോഹണം അമേരിക്കയില്‍ വംശീയവും ലിംഗപരവുമായ ചേരിതിരിവ് മൂര്‍ച്ഛിപ്പിക്കുമെന്ന് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി.

 

സീരിയൽ നടി സബർണ മരിച്ച നിലയിൽ

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഉര്‍വശിക്കെതിരെ പരാതി

Read more topics: protest, trump, america
English summary
protest against trump
topbanner

More News from this section

Subscribe by Email