Thursday May 24th, 2018 - 5:22:pm
topbanner

ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് പ്രിയങ്കയെത്തും

suji
ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് പ്രിയങ്കയെത്തും

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിയ പ്രിയങ്കയ്ക്ക് ആരാധകര്‍ ഏറെയാണ്.പ്രിയങ്കയുടെ കൂട്ടുകാരിയാണ് സാക്ഷാല്‍ ഹാരി രാജകുമാരന് വധുവാകുന്ന മെഗാന്‍ മാര്‍ക്കിള്‍!

മെഗാന്റെ ഉറ്റസുഹൃത്തായ പ്രിയങ്ക ഇംഗ്ലണ്ടിലെ വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വെച്ച് മെയ് 19ന് നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് എത്തുമോയെന്നായിരുന്നു ഇതുവരെ സംശയങ്ങള്‍ നിലനിന്നിരുന്നത്. കൂട്ടുകാരിയെ വിളിക്കും, വിളിക്കില്ല തുടങ്ങിയ വാര്‍ത്തകള്‍ക്കിടെ സ്ഥിരീകരണവുമായി താരം നേരിട്ട് എത്തിയിരിക്കുകയാണ്. മെഗാന്‍ ഹാരിയുടെ ജീവിതത്തിലേക്ക് കൈപിടിച്ച് കടക്കുമ്പോള്‍ സാക്ഷ്യംവഹിക്കാന്‍ താന്‍ ഉണ്ടാകുമെന്നാണ് 35കാരി അഭിനേത്രി വ്യക്തമാക്കിയിരിക്കുന്നത്.

ലോകം ഉറ്റുനോക്കുന്ന ചടങ്ങിലെത്തുമെന്ന് പ്രിയങ്ക സ്ഥിരീകരിച്ചു. എന്നാല്‍ ഈ പരിപാടിക്ക് എന്ത് വസ്ത്രം തെരഞ്ഞെടുക്കുമെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് പ്രേക്ഷകര്‍ കാണുന്ന ചടങ്ങാണ് രാജകീയ വിവാഹം. തന്റെ കൂട്ടുകാരിയുടെ ഈ നിമിഷത്തില്‍ അതിലേറെ സന്തോഷവതിയാണ് പ്രിയങ്ക. 'മൂന്ന് വര്‍ഷമായി മെഗാനുമായി നല്ല സൗഹൃദത്തിലാണ്. ലോകം അവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നു. എനിക്ക് അറിയാവുന്നിടത്തോളം ഇന്നത്തെ യുവതലമുറ സ്ത്രീയാണ് മെഗാന്‍', പ്രിയങ്ക യുഎസ് വീക്ക്‌ലിയോട് വ്യക്തമാക്കി.

സാധാരണ ചിന്തയ്ക്ക് അപ്പുറത്താണ് മെഗാന്‍. വ്യക്തമായ അഭിപ്രായമുള്ള ഉറച്ച സ്വരം. ലോകത്തിന് മെഗാനെ പോലെ ശക്തരായ മാതൃകകള്‍ വേണം. അങ്ങിനെ ഒരാളായി മെഗാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

 

Read more topics: priyanka, meghan, harry
English summary
priyanka will be in megans marriage

More News from this section

Subscribe by Email